കെഫോൺ - എങ്ങനെ കോൺഫിഗർ ചെയ്യാം ?

We

സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ​ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് KFON. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ) വഴിയാകുകയാണ്. ഈ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയ്ക്ക് കേരളത്തിലുടനീളം വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതിൽ സംശയംവേണ്ട. സ്കൂളുകളിൽ ലഭ്യമാക്കിയിരിക്കുന്ന ഈ KFON ഫോൺ കണക്ഷനുകൾ സ്കൂളുകളിലെ നെറ്റ്‌വർക്ക്/സിസ്റ്റം എന്നിവയുമായി ബന്ധിപ്പിച്ചിരിക്കണം. നെറ്റ്‌വർക്ക് കോൺഫിഗർ ചെയ്യുകയെന്നതും KFON വഴി ലഭ്യമായ കണക്ഷനുകൾ ഫലപ്രദമായി ഉപയോ​ഗപ്പെടുത്തുക എന്നതും സ്കൂളുകളുടെ ഉത്തരവാദിത്തമാണ്.

KFON ഇൻസ്റ്റലേഷൻ ട്യൂട്ടോറിയലുകൾ, KFON സൗകര്യം എങ്ങനെ വിജയകരമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ട്യൂട്ടോറിയലുൾ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കുലറുകൾ എന്നിവ ഇതിനോടകം നിരവധി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്കൂളുകൾക്കുള്ള KFON ഉപയോഗം, ഉപയോക്തൃ മാനുവൽ, ട്യൂട്ടോറിയൽ വീഡിയോ, ഇൻസ്റ്റാളേഷൻ സഹായ ഫയലുകൾ, തുടങ്ങിയവയെക്കുറിച്ചുള്ള സർക്കുലറുകൾ ചുവടെയുള്ള ടേബിളിൽ ക്ലിക് ചെയ്താൽ ലഭ്യമാകുന്നതാണ്.

KFON സംബന്ധമായി ഏതെങ്കിലും വിധത്തിൽ നിങ്ങള്ഡക്ക് സഹായമോ, പിന്തുണയോ ആവശ്യമായി വന്നാൽ കസ്റ്റമർ കെയർ ടീമിനെ അവരുടെ നമ്പറിൽ 0484-2911970, 7594049980 ബന്ധപ്പെടാം. info@ksitil.org എന്ന ഇ-മെയിൽ വിലാസത്തിലും ഇമെയിൽ ചെയ്യാവുന്നതാണ്. ഓൺലൈൻ പിന്തുണാ പോർട്ടൽ ആക്‌സസ് ചെയ്യുന്നതിന് https://selfcare.kfon.co.in-ൽ പ്രവേശിക്കാം.



Important Help Files

Important Help Files
IP Configuration in School
Check KFONE Status and IP Details Here
USER MANUAL FOR IP CONFIGURATION ON END OFFICE PC for INTERNET
VIDEO of KFON Internet Configuration for Windows
VIDEO of KFON Internet Configuration for Linux/Ubuntu
Kfone Circular 27 April 2023
Kfone Circular 17 February 2023
Kfone Circular 19 August 2022
To Top