പോഷൺ ഭി -പഠായ് ഭി പദ്ധതി അങ്കണവാടികളിൽ.



എർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ (ഇസിസിഇ) ”, പുതിയ വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തിൽ -'പോഷൺ ഭി - പഠായ് ഭി’ എന്ന പദ്ധതി അങ്കണവാടികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ അധ്യയനവർഷം  മുതൽ അങ്കണവാടികളിൽ നടപ്പാക്കേണ്ട പുതുക്കിയ പഠന മൊഡ്യൂളുകൾ ഇതിനോടകം തയ്യാറായിക്കഴിഞ്ഞു.

14 ലക്ഷം അങ്കണവാടി ജീവനക്കാർക്ക് ഈ പദ്ധതിക്കുവേണ്ടി പ്രത്യേക പരിശീലനം നടത്തുമെന്നാണ് അറിയിപ്പ്. 600 കോടി രൂപയാണ് ഇതിനായി വകയിരുത്തുക. പരിസരത്തുനിന്നും ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് കളിപ്പാട്ട നിർമ്മാണത്തിനും , പോഷകാഹാര വിതരണത്തിനും അപ്പുറം വിദ്യാഭ്യാസത്തിനും ഒരിടമാക്കി അങ്കണവാടികൾ തീരുന്നതിനും, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സവിശേഷ പരിഗണകൾ നൽകുന്നതിനായി  'പോഷൺ ഭി -പഠായ് ഭി’ എന്ന പദ്ധതി ലക്ഷ്യങ്ങൾ നിശ്ചയിച്ചിരിക്കുന്നു.

To Top