അവധിക്കാല ക്ലാസ്സുകൾക്ക് വിലക്കില്ല. സർക്കാർ ഉത്തരവിന് സ്റ്റേ ഇട്ട് ഹൈ കോടതി.

We

 


രണ്ടാഴ്ചത്തേക്കാണ് സർക്കാർ ഉത്തരവിന് സ്റ്റേ കൊടുത്തിരിക്കുന്നത്.വിദ്യാർത്ഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം.ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവ്.കൃത്യമായ കാരണങ്ങളില്ലാതെ കുട്ടികളുടെ നല്ലതിനുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന അവധിക്കാല ക്ലാസുകൾ തടയാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.കുട്ടികളെ അവധിക്കാലത്ത് നിർബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്നും വേനൽ ചൂട് മൂലമുണ്ടാകുന്ന ഗുരുതര  ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് നിരത്തിയ വാദങ്ങളിന്മേലാണ് അവധിക്കാല ക്ലാസുകൾ നിർത്തിവെച്ചത്.


To Top