സേഫ് സ്കൂൾ ബസ് - പരിശോധന ശക്തമായിരിക്കും.


വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ടി പരിശോധന ശക്തമാക്കാൻ ഒരുങ്ങി, മോട്ടോർ വാഹന വകുപ്പ്. പ്രത്യേക പരിശോധനയുടെ പേര് 'സേഫ് സ്കൂൾ ബസ്' എന്നാണ്. വാഹനത്തിന്റെ കൃത്യമായ മെയ്ന്റനൻസ്, വൃത്തി, പ്രവർത്തനക്ഷമത, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷ സംവിധാനം, ജിപിഎസ്‌, എന്നിവയെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കും.

ബസ് ഡ്രൈവർമാർക്ക് 10 വർഷത്തെ ജോലി പരിചയം നിർബന്ധമാകുന്നു. ഹെവി വാഹനമാണെങ്കിൽ അത്തരം വാഹനം ഓടിക്കുന്നതിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം മതി. 

ഡ്രൈവറുമാർ സ്കൂൾബസുകളിൽ യൂണിഫോമായി വെള്ള ഷർട്ടും  കറുത്ത പാന്റ്സും തിരിച്ചറിയൽ കാർഡും ധരിക്കണം.എന്നാൽ   മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർ കാക്കി യൂണിഫോമാണ് ധരിക്കേണ്ടത്. 

വേഗത പരമാവധി 50 കിലോമീറ്റർ പാടുള്ളൂ. 

ക്രിമിനൽ കേസുകളിൽപ്പെട്ടവർ  ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ, എന്നിവർ വാഹനം ഓടിക്കാൻ പാടില്ല.മദ്യപിച്ചു വാഹനം ഓടിക്കാൻ പാടില്ല.

വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്ന് വ്യക്തമായി എഴുതണം. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്നെഴുതണം. ഫിറ്റ്നസ് പരിശോധന നടത്തിയതിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിക്കണം. 

കുട്ടികളെ കയറ്റാനും ഇറക്കാനും , വാതിലുകളിൽ സഹായി ഉണ്ടായിരിക്കണം . സീറ്റെണ്ണത്തിൽ അധികമായി കുട്ടികളെ കൊണ്ട് പോകാൻ  പാടില്ല. 

12 വയസിൽ താഴെയുള്ള കുട്ടികളെ, ഒരു സീറ്റിൽ രണ്ടുപേരെ വീതം ഇരുത്താം. ഓരോ ട്രിപ്പിലും വാഹനത്തിലുള്ള കുട്ടികളുടെ പേരുവിവരങ്ങൾ  എഴുതിയ രജിസ്റ്റർ സൂക്ഷിക്കണം. വാതിലുകൾക്ക് പൂട്ടും ജനലുകൾക്ക് ഷട്ടറുമുണ്ടാകണം. കൂളിങ് ഫിലിം, കർട്ടൻ എന്നിവ പാടില്ല.

To Top