സ്കൂൾ ഓഫീസുകളുടെ പ്രവർത്തന സമയം അഞ്ചു മണിവരെയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

We


സ്‌കൂളുകളിൽ 220 അധ്യയന ദിവസം ഉറപ്പാക്കണമെന്നും അതിനുവേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കൂടാതെ ശനിയാഴ്ച ഉൾപ്പെടെ സാധ്യമായ എല്ലാ ദിവസങ്ങളിലും പ്രിൻസിപ്പാൾ , അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, സ്റ്റാഫുകൾ എന്നിവർ ഓഫീസുകളിലെത്തണം.

എല്ലാത്തിലുമുപരിയായി അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുതെന്നും ഇക്കാര്യത്തിന് അധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നല്‍കിയിരിക്കുന്നത്. സ്എസ്എൽസി ഫലം മെയ് 20നും ഹയർസെക്കൻഡറി ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. 

കൂടാതെ എസ്എസ്എല്‍സി മൂല്യനിർണയത്തിൽ 2200 പേരും ഹയർ സെക്കന്‍ററി മൂല്യനിർണയത്തിൽ 1508 പേരും ഒരു കാരണവും കാണിക്കാതെ ഹാജരായിട്ടില്ലെന്നും ഹാജരാകാത്ത 3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.

To Top